താമരശ്ശേരി: പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടി. കതിരോട് തെക്കെപുറായിൽ സജീഷ് കുമാറിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
Read Also : കൂട്ടുകാർക്കൊപ്പം രാവിലെ ഓടാനിറങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ കുഴഞ്ഞു വീണ് ദാരുണാന്ത്യം
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചാരായം വാറ്റിക്കൊണ്ടിരിക്കെയാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇവിടെ നിന്ന് കണ്ടെത്തിയ 130 ലിറ്റർ വാഷ് നശിപ്പിച്ചു. 13 ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ് തുടങ്ങിയ വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു.
പ്രിവന്റിവ് ഓഫീസർ രഞ്ജിത്ത്, സി.ഇ.ഒമാരായ വിവേക്, അഭിജിത്ത്, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments