ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രം, സിനിമ അപകീർത്തിയുണ്ടാക്കും: പരാതിയിൽ ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി.

സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ജിനു വി എബ്രഹാം രചിച്ച ചിത്രത്തിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി.

സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്‌കൂട്ടറിലെത്തി അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലും ഒടിടിയിലും ‘കടുവ’ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും സംയുക്തമായി നിര്‍മ്മിച്ച ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button