മൂവാറ്റുപുഴ: സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്‌കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റിൽ. വാരിക്കാട്ട് പുതുശെരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
നഗരത്തിലെ മീന്‍സ്റ്റാള്‍ ഉടമയായ ഇയാള്‍, അതിരാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയ പോലീസ് പ്രതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരിന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments