KeralaLatest NewsNews

ചന്ദന മോഷ്ടാവ് ഡബിൾ മോഹനായി പൃഥ്വിരാജ്: വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു

ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഡിസംബർ എട്ട് ഞായറാഴ്ച്ച ഇടുക്കി, ചെറുതോണിയിൽ ആരംഭിച്ചു.ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്. അമ്പതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടന്ന് നിർമ്മാതാവ് സന്ദീപ് സേനൻ പറഞ്ഞു. ഇതിനിടയിൽ പൃഥ്വിരാജ് എംബുരാൻ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് താരം വിലായത്ത് ബുദ്ധയിൽ ജോയിൻ്റ് ചെയ്തിരിക്കുന്നത്.

read also: 2024 ൽ സിനിമാ ലോകത്ത് ശ്രദ്ധനേടിയ താര വിവാഹങ്ങൾ

ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പ്രഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെ യാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്അ നുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക. ജെയ്ക്ക് ബിജോയ് സിൻ്റേതാണ് സംഗീതം.
ഛായാഗ്രഹണം -അരവിന്ദ് കശ്യപ് – രണ ദേവ്.
എഡിറ്റിംഗ് – ശ്രീജിത്ത് ശ്രീരംഗ്.
കലാസംവിധാനം – ബംഗ്ളാൻ.
മേക്കപ്പ്.മനുമോഹൻ
.കോസ്റ്റ്യം -ഡിസൈൻ – സുജിത് സുധാകർ .
ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – വിനോദ് ഗംഗ , .സഞ്ജയൻ മാർക്കോസ്
പ്രൊജക്റ്റ് ഡിസൈനർ – മനു ആ ലുക്കൽ
ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ.
എക്സിക്യട്ടീവ് – പ്രൊഡ്യൂസർ – സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് – രാജേഷ് മേനോൻ – നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഈ.കുര്യൻ

വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button