തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ലോകായുക്തയിൽ ഹാജരാക്കി. കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതർ വ്യക്തമാക്കി.
ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകൻ ഹാജരാക്കിയതിന് പിന്നാലെയാണ് ഉത്തരവിറക്കാനായി മാറ്റിയത്.
ചുരുളിയെ വെല്ലുന്ന ഭാഷപ്രയോഗവുമായി അദ്ധ്യാപകന്‍: സംഭവം പുറത്തായത് വിദ്യാർത്ഥി പങ്കുവച്ച ഓഡിയോയിലൂടെ
ലോകായുക്തയുടെ നിർദേശം അനുസരിച്ചാണ് സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകൻ ഹാജരാക്കിയത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് 2016ൽ ബികോമും 2018ൽ എംഎയും പാസായ സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുമാണ് ഷാഹിദ ഹാജരാക്കിയത്. 2017ലാണ് ഷാഹിദ വനിതാ കമ്മീഷൻ അംഗമാകുന്നത്.
Post Your Comments