Latest NewsNewsIndia

അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

ജയ്പൂര്‍: അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളെ അധ്യാപകര്‍ പീഡിപ്പിക്കുകയും അധ്യാപികമാര്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.

Also Read:സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍

ഒരു വര്‍ഷത്തോളമായി ഇവർ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരിമാരേയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയുമാണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. നിരന്തരമായ പീഡനത്തെ തുടർന്ന് കുട്ടികൾ സ്‌കൂളില്‍ പോകാൻ മടിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് ഇവർ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയ അധ്യാപികമാര്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ മന്ദാന പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത കേസുകളിലായി പോക്‌സോ കേസുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button