Latest NewsNewsIndia

റാ​ഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് പെൺകുട്ടിയെ ചുംബിപ്പിച്ചു: അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

ഭുവനേശ്വര്‍: റാ​ഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് പെൺകുട്ടിയെ ചുംബിപ്പിച്ച സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ നടന്ന സംഭവത്തിൽ റാ​ഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയായിരുന്നു.

ഒഡിഷയിലെ ബര്‍ഹംപുർ ബിനായക് ആചാര്യ ഗവണ്‍മെന്റ് കോളേജിൽ നടന്ന സംഭവത്തിന്റെ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥി ഒന്നാം വർഷ വിദ്യാർത്ഥിയോട് പെൺകുട്ടിയെ ചുംബിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി വടിയുപയോഗിച്ച് തല്ലുന്നതും പുറത്തു വന്ന വീഡിയോയില്‍ വ്യക്തമാണ്.

ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉടൻ യാഥാർത്ഥ്യമാകും, മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ

സംഭവസ്ഥലത്തു നിന്നും പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി തടഞ്ഞു നിർത്തുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതായും ഇവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും കോളേജ് പ്രിന്‍സിപ്പള്‍ അറിയിച്ചു. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ ലൈം​ഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button