Latest NewsKerala

കാറപകടത്തിലെ പ്രതികൾ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത് സ്കൂൾ വിദ്യാർത്ഥിനിയെ, ലഹരി ഉപയോഗം ലൈഫ് ചില്ലാകാൻ എന്ന് മൊഴി

കാറിൽ സ്‌കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

കൊച്ചി: കലൂ‌ർ പാവക്കുളം ക്ഷേത്രത്തിന് സമീപം കാർ ഇടിച്ച് കൊച്ചി നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ. കാറിൽ നിന്ന് ലഹരി കണ്ടെത്തിയതോടെ നടന്ന അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയത്. കാറിൽ സ്‌കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

വിദ്യാർത്ഥിനികൾക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു വന്നിരുന്ന യുവാക്കൾ എപ്പോഴും കയ്യിൽ കരുതിയിരുന്നത് ഒന്നിലധികം സഹരി വസ്തുക്കൾ. കഞ്ചാവ് മുതൽ ലഹരി ​ഗുളികകളും എംഡിഎംഎ എന്ന രാസ ലഹരിവസ്തുവും വരെ ഇവരുടെ കയ്യിലുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ‘ലൈഫ് ചില്ലാകാൻ’ വേണ്ടിയാണ് സ്റ്റഫ് ഉപയോ​ഗിക്കുന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

തൃപ്പൂണിത്തുറ സ്വദേശികളായ അരഞ്ഞാണിയിൽ വീട്ടിൽ ജിത്തു (29), പെരുമ്പള്ളിയിൽ വീട്ടിൽ സോണി (25) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കൂടുതൽ പെൺകുട്ടികളെ ഇവർ വലയിൽ വീഴ്ത്തിയിട്ടുണ്ടാകുമെന്ന സംശത്തെത്തുടർന്ന് ഫോൺകോൾ രേഖകൾ പരിശോധിച്ച് വരികയാണ്. രണ്ടാഴ്ചത്തെ സി.ഡി.ആറാണ് ശേഖരിച്ചിട്ടുള്ളത്.

നൈട്രോസെപാം എന്ന ലഹരി ​ഗുളികയാണ് ഒടുവിലായി പെൺകുട്ടികൾക്ക് നൽകിയത്. മൂന്ന് പെൺകുട്ടികളിൽ ഒരാൾ ഈ ഗുളിക വായിൽ ഒളിപ്പിച്ചശേഷം തുപ്പിക്കളഞ്ഞതായി പൊലീസിന് മൊഴി നൽകി. പ്ലസ് വൺ മുതൽ വിദ്യാർത്ഥിനികൾക്ക് യുവാക്കൾ ലഹരിമരുന്ന് നൽകിയിരുന്നു. മൂന്ന് പെൺകുട്ടികളിൽ ഒരാൾ മാത്രമേ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുള്ളൂ. ഈ കുട്ടി പ്രതികളിൽ ഒരാളുടെ അടുത്ത സുഹൃത്താണ്.

കാറപകടത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടികളെ കഞ്ചാവ് നൽകി പീഡിപ്പിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. ജിത്തു മെഡിക്കൽ റെപ്രസന്റേറ്റീവാണ്. സോണി കൊച്ചി കപ്പൽശാലയിലെ കാരാർ ജീവനക്കാരനാണ്. ഇയാളാണ് ലഹരിമരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇവരുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button