ശംഖുമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്കിൽ കുറവില്ല. അമിത തുകയാണ് സ്വകാര്യ ഏജന്‍സികള്‍ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 3500 രൂപയിൽ നിന്ന് 2500 രൂപയായി കുറച്ചെങ്കിലും മറ്റു വിമാനത്താവളങ്ങളെക്കാൾ അധികമാണ് തിരുവനന്തപുരത്തെ ടിക്കറ്റ് നിരക്ക്.
Also Read:ജനറലിനെ കണ്ടെത്തിയത് ജീവനോടെ, അവസാനം പറഞ്ഞത് ഇപ്രകാരം : രക്ഷാപ്രവർത്തകൻ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2490 രൂപയായിരുന്ന നിരക്ക് കഴിഞ്ഞ ദിവസം 1580 രൂപയായി കുറച്ചിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരില്‍നിന്ന് റാപിഡ് പി.സി.ആര് പരിശോധനയുടെ പേരില്‍ കൂടിയ നിരക്കാണ് ഈടാക്കിവരുന്നതെന്ന് പ്രവാസികള്‍ ആരോപിക്കുന്നു.
അതേസമയം, യാത്രക്കാരില്‍നിന്ന് പലപ്പോഴും 3000 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് പരാതികൾ ഉയരുന്നുണ്ട്. ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര് പരിശോധന നടത്തേണ്ടത്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ യാത്രക്കാര്‍ പോകുന്നതും ദുബൈയിലേക്കാണ്.
Post Your Comments