തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിയിടി സാധ്യത വർധിക്കുന്നതായി എയര്‍പോര്‍ട്ട് അതോറിട്ടിയുടെ മുന്നറിയിപ്പ്. വിമാനങ്ങളെത്തുമ്പോള്‍ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താന്‍ ‘ബേര്‍ഡ് ചേസേഴ്സ്’ കരാറുകാർ ഉണ്ടെങ്കിലും വെടിയൊച്ച കേട്ട് കേട്ട് പക്ഷികളുടെ പേടി പോയിരിക്കുകയാണ് ഇപ്പോഴെന്നാണ് അധികൃതർ അറിയിക്കുന്നത്.
Also Read:കെ.ജി.എം.സി.ടി.എക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി
അനധികൃത അറവുശാലകളും സമീപപ്രദേശങ്ങളിലെ അറവുമാലിന്യ ശേഖരവുമാണ് ഈ പ്രദേശത്ത് പക്ഷികൾ ധാരാളമായി വർദ്ധിക്കാൻ കാരണം. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടമാണ് പതിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. പക്ഷിയിടിച്ചാല്‍ അപകടസാദ്ധ്യതയേറെയാണെന്നും, വിമാനയാത്രക്കാര്‍ക്ക് മാത്രമല്ല, ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഇത് അപകടമുണ്ടാക്കുന്നതാണെന്നും അധികൃതർ സൂചിപ്പിച്ചു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടയ്ക്കിടെ ചെറിയ പക്ഷികളുമായി കൂട്ടിയിടിക്കല്‍ സാധാരണയാണ്. എന്നാൽ, പൈലറ്റുമാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാറില്ല. പതിനായിരം സര്‍വ്വീസുകളില്‍ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. ഇവിടെ പത്തോളം പക്ഷിയിടിക്കല്‍ എല്ലാമാസവും ഉണ്ടാവുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments