കോയമ്പത്തൂർ: സിഡിഎസ് ജനറൽ ബിപിൻ റാവത്ത് അപകടശേഷവും ജീവനോടെയുണ്ടായിരുന്നുവെന്നും എംഐ 17വി5 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു യാത്രക്കാരനൊപ്പം പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് പറയാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട്. രക്ഷപെട്ട മറ്റൊരു സൈനികൻ പിന്നീട് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് എന്ന് തിരിച്ചറിഞ്ഞതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി പറഞ്ഞു.
ബുധനാഴ്ച കൂനൂരിനടുത്ത് അപകടം നടന്ന സ്ഥലത്ത് എത്തുമ്പോഴത്തെ അവസ്ഥ ഇവർ പറയുന്നത്, ‘ഞങ്ങൾ രണ്ടുപേരെ ജീവനോടെ രക്ഷിച്ചു. ഒരാൾ സിഡിഎസ് റാവത്ത് ആയിരുന്നു. നമ്മൾ കൊണ്ടുപോകുമ്പോൾ പ്രതിരോധ ഉദ്യോഗസ്ഥരോട് അദ്ദേഹം ഹിന്ദിയിൽ താഴ്ന്ന സ്വരത്തിൽ സംസാരിച്ചു. കൂടെ അദ്ദേഹത്തിന്റെ പേരും പറഞ്ഞു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
അതേസമയം മറ്റൊരാൾ ആരാണെന്ന് ഞങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ജനറൽ റാവത്തിന്റെ ശരീരത്തിന്റെ താഴ്ഭാഗത്താണ് ഗുരുതരമായി പൊള്ളലേറ്റത്. അദ്ദേഹത്തെ ഒരു ബെഡ്ഷീറ്റ് കൊണ്ട് മൂടിയാണ് ആംബുലൻസിൽ കയറ്റിയത്. രക്ഷാപ്രവർത്തനം നടത്തിയത് അതീവ ശ്രമകരമായാണെന്നു ഇവർ പറഞ്ഞു. എത്തിപ്പെടാൻ പോലും കഴിയാത്ത കൊടും കാട്ടിലായിരുന്നു അപകടം നടന്നത്.
എത്താൻ താമസിച്ചത് തന്നെ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള സാധ്യതയ്ക്കും മങ്ങലേൽപ്പിച്ചു. രക്ഷാപ്രവർത്തകൻ മുരളി പറയുന്നു. അടുത്തുള്ള നദിയിൽ നിന്ന് വെള്ളമെടുത്തൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചു. ഉയർന്ന ചൂടുകാരണം ആർക്കും അടുക്കാനും സാധിച്ചില്ല. അധികം താമസിയാതെ ഇന്ത്യൻ എയർഫോഴ്സ് സംഭവസ്ഥലത്തെത്തി. പിന്നീട് രക്ഷാപ്രവർത്തനം വളരെ വേഗത്തിൽ നടന്നു എന്നും അദ്ദേഹം പറയുന്നു.
ഊട്ടിക്ക് സമീപം കുനൂരിലാണ് ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്.
Post Your Comments