ThiruvananthapuramKeralaNattuvarthaLatest NewsNews

ഓട്ടിസം ബാധിച്ച പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി രാജനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഓട്ടിസമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.

2016 ഫെബ്രുവരി 27ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ വെച്ചാണ് സംഭവം നടന്നത്. ലോഡ്ജിലെ താമസക്കാരായിരുന്നു കുട്ടിയും അമ്മയും. കുട്ടിയുടെ അമ്മ മുറിക്ക് പുറത്തായിരുന്ന നേരത്ത് ലോഡ്ജ് ജീവനക്കാരനായ രാജന്‍ മുറിയിലെത്തുകയായിരുന്നു. കുട്ടി മൂത്രമൊഴിക്കാന്‍ ശുചിമുറിയിലേക്ക് കയറിയപ്പോള്‍ പിന്നാലെ അകത്തേക്ക് കയറിയ രാജന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

യുപിയിൽ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ല: അവകാശവാദവുമായി അഖിലേഷ് യാദവ്

സംഭവം കണ്ട കുട്ടിയുടെ അമ്മ നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. വിസ്താര വേളയില്‍ കുട്ടിയും അമ്മയും പ്രതിയ്‌ക്കെതിരായി മൊഴി നല്‍കി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നല്‍കി. പീഡിപ്പിക്കുന്നത് എതിര്‍ക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയതെന്നും ഈ സംഭവം കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button