
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടിൽ ബിബിനെ(25)യാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. പ്രിയ ആണ് ശിക്ഷി വിധിച്ചത്.
Read Also : പങ്കാളിയുടെ ഫോണിൽ 13,000 പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ, ഒപ്പം തന്റെയും; ഞെട്ടലിൽ കാമുകി
2021-ൽ പ്രതി പ്രണയം നടിച്ച് 13കാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവമ്പാടി പൊലീസ് എടുത്ത കേസിൽ ഇൻസ്പെക്ടർ സുമിത്ത് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായി.
Post Your Comments