കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ്(64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ(പോക്സോ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് ശിക്ഷ വിധിച്ചത്.
Read Also : ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
2022-ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വിധി പ്രകാരം പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
Post Your Comments