
ലക്നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്ന അവകാശവാദവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന റാലിയില്‍ സംസാരിക്കുയായിരുന്നു അഖിലേഷ്.
2017ല്‍ 312 സീറ്റുകൾ നേടി അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ലെന്ന് അഖിലേഷ് അവകാശപ്പെട്ടു. പടിഞ്ഞാറന്‍ യുപിയില്‍നിന്ന് ബിജെപി തുടച്ച് നീക്കപ്പെടുമെന്നും ജനങ്ങള്‍ക്കിടയിലെ രോഷം നോക്കുമ്പോള്‍ ബിജെപി 400 സീറ്റിലെങ്കിലും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും അഖിലേഷ് പറഞ്ഞു.
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചന: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ബിജെപി ഒരു വ്യാജപുഷ്പമാണെന്നും അവരുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാന്‍ ബിജെപിയ്ക്ക് കഴിയില്ലെന്നും അഖിലേഷ് വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ സൂര്യന്‍ അസ്തമിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Post Your Comments