IdukkiKeralaNattuvarthaLatest NewsNews

ഇടുക്കി ചെറുതോണി ഡാം തുറന്നു : പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം

പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ഡാം വീ​ണ്ടും തു​റ​ന്നു. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്ന് 12,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ടു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡാം തുറന്നത്. ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഒ​രു​ഷ​ട്ട​ർ 40 സെ​ന്‍റി​മീ​റ്റ​റാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൂ​ന്നാ​മ​ത്തെ ഷ​ട്ടർ തു​റ​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത്. ഇടുക്കി ഡാം ആദ്യമായാണ് ഒരു വര്‍ഷത്തില്‍ നാലുതവണ തുറക്കുന്നത്.

Read Also : ഹൃദയാരോഗ്യം സംരക്ഷിക്കാൻ റാഗി ചീര ദോശ

പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button