ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു: 15 ഷോപ്പുകള്‍ കൂടി ഉടൻ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ 10 മദ്യഷോപ്പുകള്‍ കൂടി തുറന്നത്. ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും അഞ്ച് മദ്യഷോപ്പുകള്‍ വീതമാണ് തുറന്നത്. ഇതോടെ, സംസ്ഥാനത്ത് നിലവില്‍ 720 ബാറുകളും 300ലേറെ ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, മലപ്പുറം പരപ്പനങ്ങാടി, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പുകള്‍ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും പ്രവർത്തനം ആരംഭിച്ചു. 15 ഷോപ്പുകള്‍ കൂടി ഈ വര്‍ഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. ഈ വര്‍ഷം 40 ബാറുകള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്.

പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് നേരത്തെ പൂട്ടിയ 175 മദ്യഷോപ്പുകള്‍ തുറക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതില്‍ 91 ഔട്ട്‌ലറ്റുകള്‍ നഗരങ്ങളിലേതും 84 എണ്ണം ഗ്രാമീണപ്രദേശങ്ങളിലുമാണ്. പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടം ഘട്ടമായി തുറക്കാൻ 2022 മെയിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button