വടകര: ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീക്ക് ജീവനാംശമായി 36 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മംഗലാട് സി.വി ഹൗസില്‍ പോക്കര്‍ ഹാജിയുടെ മകള്‍ നസീലക്കാണ് ഭര്‍ത്താവ് കണ്ടോത്ത് നവാസ് 36 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
2018 ഏപ്രില്‍ 15 നാണ് നസീലയെ തലാഖ് ചൊല്ലി നവാസ് വിവാഹബന്ധം വേര്‍പിരിഞ്ഞത്. ഈ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. വടകര കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ തുക ജീവനാംശമായി വിധിക്കുന്നത്. മാത്രമല്ല ഇടക്കാല ചെലവിലേക്ക് 45,000 രൂപയും നല്‍കണം. മാസം 20,000 രൂപ നിരക്കില്‍ 15 വര്‍ഷത്തേക്കാണ് കോടതി ജീവനാംശം വിധിച്ചത്.
Read Also : കുറുക്കന്മൂലയിൽ വീണ്ടും കടുവയിറങ്ങി : ആടിനെ ആക്രമിച്ച് കൊന്നു
ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം ഖത്തറില്‍ ജോലിയുള്ള നവാസ് വീണ്ടും വിവാഹിതനായിരുന്നു. അതില്‍ ഒരു കുട്ടിയും ഉണ്ട്. അന്യായക്കാരിക്കു വേണ്ടി അഡ്വ. സി.പി. പ്രേംദാസ് ബാബു, അഡ്വ. കെ.വി. ലേഖ എന്നിവര്‍ ഹാജരായി.
Post Your Comments