മ്യാൻമർ: പ്രണയത്തിന് നാടും പ്രായവും ഒന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ജോ എന്ന ബർമീസ് വിദ്യാർത്ഥിനി. മ്യാൻമർ സ്വദേശിയായ ജോ എന്ന ഇരുപത്കാരി ഇംഗ്ലണ്ടിൽ നിന്നുള്ള എഴുപത്തിയേഴ് കാരനുമായി ഓൺലൈൻ വഴിയാണ് പ്രണയത്തിലായത്. ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റിൽ കണ്ടുമുട്ടിയ ഇരുവരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ദൂരമോ, പ്രായമോ ഒന്നും അവരുടെ പ്രണയത്തിൽ തടസ്സമല്ല. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഓൺലൈനിൽ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാൻ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു ജോ എന്ന വിദ്യാർത്ഥിനി. ഡേവിഡാകട്ടെ ഒരു നേരംപോക്കിനായി ഒരാളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് അവർ തമ്മിൽ പരിചയപ്പെടുകയും തുടർച്ചയായി സംസാരിക്കുകയുമായിരുന്നു. സംഗീതജ്ഞനായ ഡേവിഡ് ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയിലാണ് താമസം. മ്യാൻമർ സ്വദേശിനിയായ ജോ ഒരു വിദ്യാത്ഥിനിയാണ്. മ്യാൻമറിൽ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാൽ ഇരുവർക്കും പരസ്പരം നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. എന്നാൽ, ജോയ്ക്ക് വിസയും പാസ്‌പോർട്ടും ലഭിച്ചുകഴിഞ്ഞാൽ തമ്മിൽ കണ്ടുമുട്ടാനും വിവാഹിതരാകാനും ഒരുങ്ങുകയാണ് അവർ.
അറ്റ്ലാന്റിക് തീരത്ത് സൈനിക ആസ്ഥാനം സ്ഥാപിക്കാനൊരുങ്ങി ചൈന : തടസ്സം നിന്ന് യു.എസ്
‘ഞാൻ എന്റെ മാതാപിതാക്കളോടൊപ്പമല്ല താമസിക്കുന്നത്. അതിനാൽ എന്റെ പഠനത്തിന് സാമ്പത്തികമായി സഹായിക്കാൻ സാധിക്കുന്ന ഒരാളെ തിരയുന്നതിനാണ് ഞാൻ പ്രൊഫൈൽ ഉണ്ടാക്കിയത്. എന്നാൽ പക്ഷേ ഡേവിഡുമായി ഞാൻ അറിയാതെ പ്രണയത്തിലാവുകയായിരുന്നു’ ജോ പറഞ്ഞു. ബ്രിട്ടനിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നതിനായി ജോ തന്റെ ഡേറ്റിംഗ് പ്രൊഫൈലിൽ മ്യാൻമറിന് പകരം യുകെ എന്നാണ് കൊടുത്തിരുന്നത്.
ജോയുടെ ലണ്ടനിലെ ജീവിതത്തെ കുറിച്ച് ഡേവിഡ് ചോദിച്ചപ്പോഴാണ് അവൾ 5000 മൈൽ അകലെ മ്യാൻമറിലാണെന്ന് അയാളോട് തുറന്ന് പറയുന്നത്. തനിക്ക് കാഴ്ചയിൽ മാത്രമാണ് പ്രായമുള്ളതെന്നും, മനസ്സ് കൊണ്ട് താൻ ഇപ്പോഴും ചെറുപ്പമാണെന്നും ഡേവിഡ് പറയുന്നു. തനിക്ക് ചെറുപ്പക്കാരായ ധാരാളം സുഹൃത്തുക്കൾ ഉള്ളതായും അദ്ദേഹം പറയുന്നു. 1980 കളിൽ വിവാഹിതനായിരുന്ന ഡേവിഡ് ഒരു ദശാബ്ദത്തിലേറെയായി തനിച്ച് ജീവിക്കുകയാണ്.
ഡേവിഡുമായുള്ള തന്റെ ബന്ധത്തെ കർക്കശക്കാരും മതവിശ്വാസികളുമായ തന്റെ കുടുംബം പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് ജോ വിശ്വസിക്കുന്നു. ഈ ബന്ധത്തെ കുറിച്ച് ജോ അവളുടെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. തന്റെ സുഹൃത്തുക്കളും പരിചയക്കാരും തന്നെ ഒരു വിഡ്ഢിയായി കരുതിയിരിക്കാമെന്ന് ഡേവിഡും വ്യക്തമാക്കുന്നു. 57 വയസ്സിന്റെ വ്യത്യാസത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും, ഇതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച ശേഷമാണ് ഈ തീരുമാനമെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.
Post Your Comments