മൂന്നാർ: കാമുകി പ്രണയത്തിൽ നിന്നും പിന്മാറി പുതിയ ബന്ധത്തിലേക്ക് പോയതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് യുവാവ്. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകനും മാതാപിതാക്കൾക്കും അയച്ച് നൽകിയ സംഭവത്തിൽ മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ യുവാവ് പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് വച്ചിരുന്നു. കുറച്ച് നാള് മുമ്പ് ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനിടെ, പെണ്‍കുട്ടി പഠനത്തിനായി തമിഴ്നാട്ടിലേക്ക് പോവുകയും മറ്റൊരു യുവാവുമായി അടുക്കുകയും ചെയ്തു. ഇതറിഞ്ഞ യുവാവ് പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തി.
Also Read:ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പ്രതികാരമായി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുതിയ കാമുകനും, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും ഇയാള്‍ അയച്ചുകൊടുത്തു. തൻ്റെ പഴയ കാമുകനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പെൺകുട്ടിക്ക് മനസിലായതുമില്ല. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ഫോണില്‍ നിന്ന് പ്രതി കളഞ്ഞ ചിത്രങ്ങളും ചാറ്റുകളും സൈബര്‍ സെല്‍ വീണ്ടെടുത്തു. പ്രതിയ്ക്കെതിരെ സൈബര്‍ കുറ്റകൃത്രങ്ങള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദേവികുളം കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments