Latest NewsNewsInternational

ആത്മഹത്യ ചെയ്യേണ്ടവര്‍ക്ക് ഇനി പ്രത്യേക പേടകം , ലോകരാജ്യങ്ങള്‍ അനുമതി നല്‍കാനൊരുങ്ങുന്നു :അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സ്വിറ്റ്‌സര്‍ലാന്‍ഡ് : ഒരുനിമിഷത്തിന്റെ തോന്നലിലാണ് പലരും പെട്ടെന്ന് ജീവിതം അവസാനിപ്പിക്കുന്നത്. തീവ്രമായ വൈകാരിക വേദനയില്‍ നിന്ന് രക്ഷപെടുന്നതിനുള്ള മാര്‍ഗമായിട്ടാണ് പലരും ആത്മഹത്യയെ കാണുന്നത്. എന്നാല്‍ ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേയല്ല. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ഭീരുവായി ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടുകയാണ് ഒരാള്‍ ആത്മഹത്യയിലൂടെ ചെയ്യുന്നത്. ആത്മഹത്യയ്ക്കൊരുങ്ങുന്നവര്‍ക്ക് ജീവിതത്തിനോട് പ്രതീക്ഷയും ആത്മവിശ്വാസവും പ്രചോദനവും നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് നാം പരിശ്രമിക്കേണ്ടത്.

Read Also : അറ്റ്ലാന്റിക് തീരത്ത് സൈനിക ആസ്ഥാനം സ്ഥാപിക്കാനൊരുങ്ങി ചൈന : തടസ്സം നിന്ന് യു.എസ്

എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള ഉപകരണത്തിന് നിയമപരമായി അനുമതി നല്‍കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എക്സിറ്റ് ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത സാര്‍കോ മെഷീന്‍ എന്ന ഉപകരണത്തിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള 3 ഡി പ്രിന്റ് ക്യാപ്സൂള്‍ യന്ത്രത്തിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അനുമതി നല്‍കിയത്.

മറ്റ് വസ്തുക്കളുടെ സഹായമില്ലാതെ സമാധാനപരമായ മരണം ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ ‘മരുന്ന് ‘ ശുപാര്‍ശ ചെയ്യുന്നത്. ഈ മരുന്ന് ഉപയോഗിച്ച് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണ് പിന്നീട് മരണം സംഭവിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം.

ഉപകരണം പ്രവര്‍ത്തിക്കുന്ന രീതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയില്‍ തേപ്പുപെട്ടി പോലെയും ബോട്ട് പോലെയും എല്ലാം തോന്നുന്ന് ഉപകരണം ഒരു മരുന്ന് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ യന്ത്രത്തിനുള്ളില്‍ കയറി കിടക്കുകയാണ് ആദ്യം ചെയ്യേണ്ട്. പിന്നീട് യന്ത്രം അവരോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കും. അതിന് എല്ലാം ഉത്തരം നല്‍കി കഴിഞ്ഞാല്‍ യന്ത്രത്തിനുള്ളില്‍ കയറിയ ആള്‍ക്ക് ക്യാപ്സൂളിന് ഉള്ളിലുള്ള ബട്ടണ്‍ അമര്‍ത്താം.

ബട്ടണ്‍ അമര്‍ത്തിയതിന് ശേഷമാണ് ഉപകരണം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം ഉപകരണത്തിനുള്ളില്‍ നൈട്രജന്റെ അളവ് കൂട്ടുന്നു. ഓക്സിജന്റെ അളവ് ഏകദേശം 30 സെക്കന്റിനുള്ളില്‍ 21 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറയ്ക്കുന്നു. ഇതോടെ കൂടി ഉപകരണത്തിനകത്ത് കിടക്കുന്ന ആള്‍ക്ക് സ്വബോധം നഷ്ടപ്പെട്ട് തുടങ്ങും. ഇതിന് മുന്നോടിയായി അല്‍പ്പം ഉല്ലാസം അനുഭവപ്പെടും എന്നാണ് കമ്പനിയുടെ അവകാശവാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button