ബാറ്റ: ആഫ്രിക്കയിൽ സൈനിക ആസ്ഥാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ചൈന. ഗിനിയയിലെ ബാറ്റ തുറമുഖത്താണ് ചൈനീസ് സൈനിക ആസ്ഥാനം നിർമ്മിക്കുന്നത്. സ്ഥിരമായ ഒരു സൈനികത്താവളമാണ് ചൈനയുടെ ലക്ഷ്യം. അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർ ഇക്കാര്യം വിദേശ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണലിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വളരെ ആഴമേറിയ ഒരു തുറമുഖമാണ് ഗിനിയയിലെ ബാറ്റ. ചൈനയുടെ റോഡ് & ബ്രിഡ്ജ് കമ്പനി, 2009-2014 കാലഘട്ടത്തിലാണ് ഈ തുറമുഖം പുതുക്കിപ്പണിതത്. രണ്ടു വർഷങ്ങൾക്കു മുമ്പ്, ഇവിടെ ഒരു സൈനിക ആസ്ഥാനമുണ്ടായാൽ അതിന്റെ സൈനിക മുൻതൂക്കം വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ചൈന ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്.
എന്നാൽ, പദ്ധതി മണത്തറിഞ്ഞ അമേരിക്ക ഏതുവിധേനയും ഇതിനു തുരങ്കം വയ്ക്കാൻ നോക്കുന്നുണ്ട്. അറ്റ്ലാന്റിക്കിൽ ചൈന ഒരു സൈനിക ആസ്ഥാനം നിർമ്മിച്ചു കഴിഞ്ഞാൽ അത് യു.എസിന്റെ സമുദ്ര മേൽക്കോയ്മയ്ക്ക് കനത്ത ഭീഷണിയാണ്. ഇപ്പോൾ തന്നെ അതിനുള്ള നയതന്ത്ര നീക്കങ്ങൾ അമേരിക്ക ആരംഭിച്ചു കഴിഞ്ഞു.
Post Your Comments