Latest NewsIndiaNews

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മായിയപ്പനൊപ്പം ഒളിച്ചോടി യുവതി: മരുമകളെ കൊണ്ടുപോയത് മകന്റെ ബൈക്കും മോഷ്ടിച്ച്

രാജസ്ഥാൻ: വിചിത്രമായ ഒരു പ്രണയകഥയാണ് രാജസ്ഥാനിൽ നിന്നും പുറത്തുവരുന്നത്. ഭർത്താവിന്റെ അച്ഛനൊപ്പം ഒളിച്ചോടിയ യുവതിയുടെ വാർത്ത നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബുണ്ടി ജില്ലയിലെ സിലോർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഇരയായ പവൻ വൈരാഗി സദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് പരാതിയിൽ പറയുന്നു.

തന്റെ ഭാര്യ നിരപരാധിയാണെന്നും, പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാനെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. ഭാര്യയ്‌ക്കൊപ്പം തന്റെ ബൈക്കും പിതാവ് മോഷ്ടിച്ചതായി ഇയാൾ ആരോപിച്ചിട്ടുണ്ട്. യുവതിക്കൊപ്പം പവന് ആറ് മാസം പ്രായമുള്ള ഒരു മകളുണ്ട്. കൂടാതെ, തന്റെ പിതാവ് ചില നിയമവിരുദ്ധ ജോലിയിൽ ഏർപ്പെട്ടിരുന്നതായും പവൻ പറഞ്ഞു. ജോലി കാരണമാണ് ഗ്രാമത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തന്റെ കേസ് പോലീസ് ഗൗരവമായി എടുത്തിട്ടില്ലെന്ന് പവൻ ആരോപിച്ചു. എന്നാൽ, പോലീസ് ഇത് തള്ളി. തങ്ങൾ കേസ് ജാഗ്രതയോടെ നോക്കുകയാണെന്നും, മോഷ്ടിച്ച ഇരുചക്രവാഹനത്തിനൊപ്പം ഒളിച്ചോടിയ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു. ദമ്പതികളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പങ്കുവെച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button