KollamNattuvarthaLatest NewsKeralaNews

അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ചു, അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു: കേസെടുത്ത് പോലീസ്

കൊല്ലം: പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ മര്‍ദ്ദിച്ച് മാതാവും കാമുകനും. സംഭവവുമായി ബന്ധപ്പെട്ട് ജോനകപ്പുറം സ്വദേശി നിഷിത(35)യേയും കാമുകനായ റസൂലിനേ(19)യും പോലീസ് പിടികൂടി. മൂന്ന് കുട്ടികളുടെ മാതാവായ നിഷിത, ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഓളിച്ചോടിയിരുന്നു. തുടര്‍ന്ന്, ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിടിയിലായപ്പോള്‍ കാമുകന്‍ തട്ടിക്കൊണ്ട് പോയതാണെന്ന് നിഷ പോലീസിനോട് പറഞ്ഞു.

എന്നാല്‍, കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും യുവതി കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുട്ടി ചോദ്യം ചെയ്തതോടെയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുവര്‍ക്കും എതിരെ പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button