PathanamthittaNattuvarthaLatest NewsKeralaNewsCrime

‘ഞാൻ ഒരു വർഷമായിട്ട് ആർ.എസ്.എസ് അല്ല’: സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. താൻ ഒരു വർഷമായി ആർ.എസ്.എസ് പ്രവർത്തകനല്ലെന്നും ജിഷ്ണു വ്യക്തമാക്കി. ഒരു വർഷം മുൻപ് പാർട്ടി മാറിയെന്നും ജിഷ്ണു കോടതിയിൽ ബോധിപ്പിച്ചു. സന്ദീപ് വധക്കേസിൽ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോൾ പ്രതികളുടെ പ്രതികരണം.

തങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നും പ്രതികൾ പറഞ്ഞു. സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടക്കുന്നതായും പ്രതികള്‍ ആരോപിച്ചു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വൈര്യാഗ്യമുണ്ടായിരുന്നത്. ആത്മ രക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയതാണന്നും പ്രതികള്‍ പറഞ്ഞു. സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കേസിലെ ഒന്നാംപ്രതി ജിഷ്ണു കോടതിയിൽ മൊഴി നൽകി. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button