NattuvarthaLatest NewsKeralaNewsIndia

ഒരടി പിറകോട്ടില്ല, അനുമതി വാങ്ങിയിട്ട് മതി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരം: വീണ ജോർജ്ജ്

തിരുവനന്തപുരം: അനുമതി വാങ്ങിയിട്ട് മതി ഇനി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരമെന്ന നിലപാടിൽ വിട്ടുവീഴ്ചകൾ ഇല്ലെന്ന് മന്ത്രി വീണ ജോർജ്ജ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ സര്‍ക്കുലറാണ് പിന്‍വലിക്കില്ലെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞത്.

Also Read:വര്‍ക്ക് ഫ്രം ഹോമിന് നിയമസാധുത വരുന്നു, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രം

‘പല ജില്ലകളില്‍ പല രീതിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സര്‍ക്കുലര്‍.

മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആര്‍ക്കും വിലക്കില്ല എന്നാല്‍ വകുപ്പുമായി ആശയവിനിമയം നടത്തി നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം. വിവാദ സര്‍ക്കുലറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും സര്‍ക്കുലര്‍ പിന്‍വലിക്കില്ല’, ആരോഗ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button