ബംഗളൂരു: നിർബന്ധിത മത പരിവർത്തനം നിരോധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകൾ രംഗത്ത്. ഓള്‍ കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിെന്‍റ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ മൈതാനത്ത് നടന്ന സമാധാന പ്രതിഷേധ പൊതുയോഗത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രസ്തുത പരിപാടിയിൽ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ബെളഗാവിയില്‍ 13ന് ആരംഭിക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.
അതേസമയം, ബാംഗ്ലൂരിൽ നിരവധി ഇടങ്ങളിലാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നത്. അതുകൊണ്ട് തന്നെ നിയമം നിലവിൽ വന്നാൽ അത് ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.
Post Your Comments