Latest NewsKeralaNews

‘ഇതാണോ കല്യാണപെണ്ണ്? ഞാനൊരു സമ്മാനം കൊടുത്തുവിടുന്നുണ്ട്’: അപകടസമയത്ത് തുണയായവരോടു നന്ദി പറയാൻ സമ്മാനങ്ങളുമായി യൂസഫലി

ഹെലികോപ്ടർ അപകടം നടന്നപ്പോൾ സഹായിച്ചവരെ കാണാൻ എം.എ യൂസഫലി എത്തി. പനങ്ങാട് ഹെലികോപ്റ്റർ തകർന്നു വീണ സമയത്ത് ഓടിയെത്തി സഹായിച്ച ബിജിയെയും രാജേഷിനെയും നേരിൽ കാണാനാണ് അദ്ദേഹം എത്തിയത്. ഇവർക്ക് കൈനിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു.

നേരത്തെ എത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും രാജേഷും കുടുംബവും കോവിഡ് പോസിറ്റീവ് ഇതിനെത്തുടർന്ന് സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹെലികോപ്റ്റർ തകർന്നു വീണ സ്ഥലത്തിന്റെ ഉടമസ്ഥനെയും യൂസഫലി സന്ദർശിച്ചു. കാലാവസ്ഥയിൽ മാറ്റമുണ്ടായതും ഹെലികോപ്റ്റർ പറത്തുന്നതിൽ പൈലറ്റിന് സംഭവിച്ച വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button