അഗര്‍ത്തല: അവധിക്ക് അപേക്ഷിച്ചിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് മേലുദ്യോഗസ്ഥരെ ജവാന്‍ വെടിവച്ച് കൊലപ്പെടുത്തി. ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള മാര്‍ക സിംഗ് ജമാതിയ, കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍ സുകാന്ത ദാസ് (38) ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സുകാന്ത ദാസിന്റെ കമാന്‍ഡിംഗ് ഓഫിസറാണ്.
Read Also : ജാവാദ്വീപിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച സംഭവം: 13 പേര്‍ മരിച്ചു, അമ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റു
സെപഹിജാല ജില്ലയില്‍ അര്‍ധ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒഎന്‍ജിസി ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനത്തിനിടെ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ സുകാന്ത മധുപുര്‍ പൊലീസില്‍ കീഴടങ്ങി.
അവധിക്ക് അപേക്ഷ നല്‍കിയിട്ടും നല്‍കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. അവധിക്ക് പകരം റിഫ്രഷ്മെന്റ് ട്രെയിനിംഗിന് പോകാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കാന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ നിര്‍ദ്ദേശിച്ചു.
Post Your Comments