ഇന്തോനേഷ്യ: ജാവാദ്വീപിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി. അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ അമ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. അഗ്നിപര്‍വ്വതത്തില്‍ നിന്ന് ലാവ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സമീപ ഗ്രാമങ്ങളിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. 13 സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ സെമേരു ഈ വര്‍ഷം ജനുവരിയില്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പൊട്ടിത്തെറിക്കുന്നത്.
Read Also : ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്
സമുദ്രനിരപ്പില്‍ നിന്ന് 3,676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലുമാന്‍ജാങ് ജില്ലയില്‍ നിന്ന് 1200 മീറ്റര്‍ ഉയരത്തില്‍ പുക ഉയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ലുമാന്‍ജാങ്, ഈസ്റ്റ് ജാവ, മുഹാരി എന്നിവിടങ്ങളില്‍ ഖനികളില്‍ ജോലി ചെയ്യുന്ന 10 ലേറെ പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ലുമാന്‍ജാങ് പ്രവിശ്യയില്‍ പ്രധാന പാലം ലാവാപ്രവാഹത്തില്‍ തകര്‍ന്നത് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു.
Post Your Comments