KeralaLatest NewsNews

തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. മുംബൈ പൊലീസിന്റെ സഹായത്തോടെ തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. ഈസ്റ്റ് മുംബൈയില്‍ നിന്നാണ് ഓസ്റ്റിന്‍ ഓഗ്ബ പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരവധി വ്യാജവാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് പണം തട്ടിയത്. ഒരു കോടി 90 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. സിറിയയില്‍ യുദ്ധം വന്നപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്സുകള്‍ ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

2023 മാര്‍ച്ച് മുതല്‍ ജൂണ്‍ മാസം വരെ പല കാലയളവില്‍ ഇത്തരത്തില്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലായപ്പോള്‍ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button