
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തില്‍ നിന്ന് സന്ദര്‍ശന വിസയില്‍ ബഹ്‌റൈനിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരിച്ചത്. ബിസിനസ് ആവശ്യാര്‍ഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്‌റൈനിലെത്തിയതായിരുന്നു മുഹമ്മദ് ഫായിസ്.
താമസസ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് – ബഷീര്‍, മാതാവ് – ഫാത്തിമ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Post Your Comments