ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളികൾ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഈ കൊലപാതകം പാകിസ്ഥാന് തന്നെ നാണക്കേടായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംഭവത്തിൽ പങ്കെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിനെ നിന്ദിച്ചതിന്റെ പേരിലാണ് സിയാല്‍ക്കോട്ടിലെ വസീറാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാർ എക്സ്പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനെ കൊലപ്പെടുത്തുന്നത്. ശ്രീലങ്കക്കാരനായ 40കാരന്‍ പ്രിയന്ത കുമാരെയാണ് മൃഗീയ കൊലപാതകത്തിന് ഇരയായത്. എന്നാല്‍, പ്രിയന്ത കുമാരെ മതനിന്ദ നടത്തിയില്ലെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാൻ പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയില്‍ ഇട്ടതാണ് സംഭവത്തിന് പിന്നിലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി.
Post Your Comments