MalappuramKeralaNattuvarthaLatest NewsNews

കുടുംബ വഴക്ക് : മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന

മലപ്പുറം : മലപ്പുറം മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also : സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു, സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

വഴക്കിനിടെ കുത്തേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button