തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
Read Also : കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചു: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
ആര്‍എസ്എസിന്റെ തലയില്‍ കൊലപാതകം കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കള്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാതെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയില്‍ മുന്‍ എംഎല്‍എയെ സിബിഐ പ്രതി ചേര്‍ത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സര്‍ക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെയാണ് (36) കുത്തിക്കൊലപ്പെടുത്തിയത്.
Post Your Comments