KozhikodeKeralaNattuvarthaLatest NewsNews

ഇനി ഗേള്‍സ് ഒണ്‍ലിയല്ല: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി

കോഴിക്കോട്: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അംഗീകരിച്ചു. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു. ലിംഗ നീതിയും സമത്വവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

Read Also : കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു: പാര്‍ലമെന്റില്‍ രോഷം പ്രകടിപ്പിച്ച് സ്മൃതി ഇറാനി

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ വേണോ എന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഗേള്‍സ് ഒണ്‍ലി സ്‌കൂളിനെ മിക്‌സ്ഡ് സ്‌കൂള്‍ ആക്കിയത്. 1920ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവ. ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു.

പിന്നീട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി മാറി. ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി. ഈ സ്‌കൂളിലാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. പിടിഎയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button