ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇന്നും പ്രതിഷേധം നടക്കുന്നത്. കറുത്ത മാസ്‌കും തലയില്‍ കറുത്ത ബാന്‍ഡും ധരിച്ചാണ് എംപിമാരുടെ പ്രതിഷേധം.
Read Also : മമ്പറം ദിവാകരന് നേരെ ആക്രമണം: കസേര കൊണ്ട് അടിച്ചെന്ന് പരാതി, അഞ്ച് പേര്‍ക്കെതിരെ കേസ്
മറ്റ് പാര്‍ട്ടി എംപിമാര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും രണ്ടുപേര്‍ വീതവുമാണ് സസ്‌പെന്‍ഷനിലായത്.
കഴിഞ്ഞ സമ്മേളനത്തിലാണ് ഇന്‍ഷ്വറന്‍സ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്മേളനത്തിലാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments