![](/wp-content/uploads/2021/12/mambram.jpg)
കണ്ണൂര്‍: അച്ചടക്ക നടപടിയുടേ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് തെരത്തെടുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് പേര്‍ കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നുമാണ് പരാതി.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് മമ്പറം ദിവാകരനെതിരെ പാര്‍ട്ടി നടപടി എടുത്തത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തന്നോടുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്തായതിന് പിന്നിലെന്നാണ് മമ്പറത്തിന്റെ ആരോപണം.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും ഞായറാഴ്ച നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മമ്പറം.
Post Your Comments