കോഴിക്കോട്: അസം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുൽ സത്താർ (60) ആണ് അറസ്റ്റിലായത്. ഇയാളും തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴിനൽകിയിരുന്നു.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അസമിൽ നിന്നെത്തിച്ചത്. തുടർന്ന് നഗരത്തിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരു മാസത്തോളം പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read Also : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ
പെൺകുട്ടിയെ അസമിൽ നിന്നെത്തിച്ചയാളടക്കം രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments