തൃശൂർ: കള്ള് ഷാപ്പിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വയോധികൻ കുത്തേറ്റ് മരിച്ചു. വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന്‍ (60) ആണ് മരിച്ചത്. സംഭവത്തിൽ വരടിയം ചെറുശാല വീട്ടില്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ള് ഷാപ്പിലായിരുന്നു സംഭവം നടന്നത്. ഇരുവരും ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ സുരേഷ് വാങ്ങിവെച്ച കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി.
Read Also : സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ ഒഴിവ്
ഷാപ്പിലുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ അയ്യപ്പനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് സുരേഷ്. കുത്താനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
Post Your Comments