Latest NewsJobs & VacanciesEducationCareerEducation & Career

സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ ഒഴിവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഡിസംബര്‍ 15ന് മുമ്പ് keralablashatvm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, നാളന്ദ, തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്.

Read Also : കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് ബിടെക് ബിരുദം. ഇ-പബ്ലിഷിംഗ്, ഇ-ഗവേണന്‍സ്, വെബ്‌സൈറ്റ് മാനേജ്‌മെന്റ്, വെബ് ഡിസൈനിംഗ്, സിസ്റ്റം മാനേജ്‌മെന്റ് എന്നിവയില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ചെയ്ത പ്രധാനപ്പെട്ട വര്‍ക്കുകളുടെ വിശദാംശങ്ങള്‍ (സി.ഡി / പെന്‍ഡ്രൈവ് ) അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. പ്രതിമാസം 35,300 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button