ലണ്ടൻ: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്കു. 16 വയസ്സുകാരനായ ബ്രിട്ടീഷ് പൗരൻ അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന: പുതിയ പേര് നൽകി
അക്രമം നടന്നയുടനെ പൊലീസും ആരോഗ്യ പ്രവർത്തകരും സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഷ്മീത് എപ്പോഴും കൊണ്ടു നടന്നിരുന്ന ‘ഗുച്ചി’ ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.എന്നാൽ അത് ഒറിജിനൽ അയിരുന്നില്ലെന്നും വ്യാജ ബ്രാൻഡ് ആയിരുന്നുവെന്നുമാണ് വിവരം.
താത്കാലിക ജോലികൾ ചെയ്ത് ഭിന്നശേഷിക്കാരിയായ അമ്മയെ നോക്കിയിരുന്നത് അഷ്മീത് ആയിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനിൽ ഈ വർഷം കൊല്ലപ്പെടുന്ന 28–ാമത്തെ ചെറുപ്പക്കാരനാണ് അഷ്മീത് എന്നാണ് റിപ്പോർട്ട്.
Post Your Comments