ErnakulamKeralaNattuvarthaLatest NewsNews

കഴിവുള്ളവർ പുറത്തുണ്ട്: റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയര്‍മാര്‍ രാജി വയ്ക്കമെന്ന് ഹൈക്കോടതി

കൊച്ചി: മികച്ച രീതിയിൽ റോഡു നിർമാണം നടത്താൻ കഴിയില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുകയാണു നല്ലതെന്ന് ഹൈക്കോടതി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക് അവസരം നൽകുകയാണു വേണ്ടതെന്നും കോടതി വ്യക്തമാക്കി. നല്ല റോഡുകൾ ജനങ്ങളുടെ ആവകാശമാണെന്ന് എന്തുകൊണ്ടാണ് തിരിച്ചറിയാത്തതെന്നും കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ചോദിച്ചു.

കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നിർമാണം നടത്തിയ റോഡുകൾ മാസങ്ങൾക്കകം തകർന്നെന്നും വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴിൽ ഇല്ലെന്ന് കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇതിനെതിരെ കടുത്ത വിമർശനം ഉയർത്തിയ കോടതി, ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി.

റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച കോടതി സംസ്ഥാനത്ത് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണി വിശദാംശങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button