തൃശൂര്‍: റോഡിലെ വന്‍ കുഴികളെ ഭയന്ന് യാത്രയുടെ വഴിമാറ്റി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി ഇന്നലെ തൃശൂര്‍ രാമനിലയത്തില്‍ എത്തിയത്. കുഴി ഒഴിവാക്കുന്നതിന് വേണ്ടി 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്ററോളമാണ്.
Read Also: കുട്ടികളുടെ ഇടയില്‍ ലഹരി വ്യാപകം, വിവാഹേതര ബന്ധങ്ങള്‍ കൂടുന്നു: തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്‍
കുന്നംകുളം ചൂണ്ടല്‍ സംസ്ഥാന പാതയിലെ ഭീമാകാരമായ കുഴികളാണ് മുഖ്യമന്ത്രിയെ പേടിപ്പിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കറങ്ങി തിരിഞ്ഞാണ് പോയത്. കുഴികള്‍ ഒഴിവാക്കാന്‍ 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രിയും സംഘവും 40 കിലോമീറ്റര്‍ ചുറ്റിതിരിഞ്ഞാണ് തൃശൂരിലെത്തിയത്.
പുഴക്കല്‍ മുതല്‍ കുന്നംകുളം വരെയുള്ള റോഡിലെ കുഴികള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ വഴി ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര. കുഴികള്‍ അടയ്ക്കാത്തതില്‍ പ്രതിഷേധിച്ചത് ഈ മാസം 26-ന് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments