തിരുവനന്തപുരം: കേരളം 2047ല്‍ രാജ്യത്തെ റോള്‍ മോഡലാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളത്തിന് വന്‍ നികുതി ചാട്ടമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
Read Also: ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധർമ്മശാസ്ത്രത്തിന് എതിർപ്പ്; സമസ്ത നേതാവ്
വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിര്‍മാണത്തില്‍ മികച്ച പുരോഗതിയാണ് കേളത്തില്‍. തുറമുഖ വികസനത്തിലും കേരളത്തില്‍ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments