ശബരിമല : ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ചെയ്യുന്നത് അറിയില്ലാത്ത പലരും ഉണ്ടാകാം. അത് എങ്ങനെയെന്ന് നോക്കാം. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്ങ് ചെയ്യേണ്ടത്. തീർഥാടകരുടെ പേര്, വയസ് ഫോട്ടോ, വിലാസം, ഫോട്ടോ തിരിച്ചറിയൽ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ പോർട്ടലിൽ നൽകണം. ബുക്ക് ചെയ്യുന്ന എല്ലാ തീർഥാടകരുടെയും വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്നു ദർശന ദിവസവും സമയവും തെരഞ്ഞെടുക്കാം. ബുക്കിംഗ് പൂർത്തിയാക്കിയശേഷം വെർച്വൽ ക്യൂ, സ്വാമി ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കണം.
ദേവസ്വം സേവനങ്ങളായ അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവ ബുക്ക് ചെയ്യുന്നതിന് ദേവസ്വം നിശ്ചയിച്ചിരിക്കുന്ന തുക ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
Read Also : മണ്ഡല മകരവിളക്ക് തീർത്ഥാടനം: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്
വെർച്വൽ ക്യൂ കൂപ്പണിൽ പറഞ്ഞിരിക്കുന്ന ദിവസം കൃത്യസമയത്ത് തന്നെ പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. കൃത്യമായ ദിവസങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളു. ബുക്കിംങ്ങിന് ഉപയോഗിച്ച ഫോട്ടോ തന്നെ തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ കാണിക്കണം. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണുകള്‍ ലഭ്യമാവും.
വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സേവനം തികച്ചും സൗജന്യമാണ്. sabarimalaonline.org.എന്ന വെബ്സൈറ്റ് വഴിയും, 7025800100 എന്ന നമ്പര്‍ വഴിയും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Post Your Comments