ErnakulamNattuvarthaLatest NewsKeralaNews

മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നൈട്രോസെപാം ഗുളിക വിൽപന : യുവാവ് അറസ്റ്റിൽ

അ​ങ്ക​മാ​ലി​യി​ൽ ആ​ലു​വ ജ​ന​ത റോ​ഡി​ൽ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ കെ.​കെ. മ​നോ​ജ്കു​മാ​റാ​ണ് (45) എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്

അ​ങ്ക​മാ​ലി: മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ വി​ൽ​പ​ന​ക്കിടെ യുവാവ് പിടിയിൽ. അ​ങ്ക​മാ​ലി​യി​ൽ ആ​ലു​വ ജ​ന​ത റോ​ഡി​ൽ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ കെ.​കെ. മ​നോ​ജ്കു​മാ​റാ​ണ് (45) എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അടിസ്ഥാനത്തിൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജെ. സ​ജീ​വ്കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എം.​സി. റോ​ഡി​ൽ എ​ൽ.​എ​ഫ് ക​വ​ല​യി​ൽ നിന്നാണ് 35 ഗു​ളി​ക​ക​ളു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : രണ്ടുപേർ പിടിയിൽ

മ​നോ​രോ​ഗം അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഈ ഗു​ളി​ക​ക​ൾ ഡോ​ക്ട​ർ​മാ​രു​ടെ വ്യാ​ജ​കു​റി​പ്പ്​ ഉ​പ​യോ​ഗി​ച്ചാണ് വാങ്ങുന്നത്. തുടർന്ന് ഇവ ഭീ​മ​മാ​യ വി​ല​യ്​​ക്ക് ല​ഹ​രി​ക്ക്​ അ​ടി​പ്പെ​ട്ട​വ​ർ​ക്ക് വിൽക്കുകയാണ് ചെയ്യാറ്. ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇയാൾ എക്സൈസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button