KeralaNattuvarthaLatest NewsNews

വഖ്ഫ് ബോര്‍ഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ടത് തെറ്റ്, സർക്കാർ സംഘപരിവാറുമായി ചേർന്ന് നിൽക്കുന്നു: സാദിഖലി തങ്ങൾ

മലപ്പുറം: വഖ്ഫ് ബോര്‍ഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ട സർക്കാരിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് സാദിഖലി തങ്ങൾ. സംസ്ഥാന സർക്കാർ സംഘപരിവാറുമായി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും, തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘കുഞ്ഞിനെ കിട്ടിയാലും സമരം തുടരും’: അനുപമ ചന്ദ്രൻ

‘ബഹുസ്വര സമൂഹത്തില്‍ എല്ലാവരുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കാന്‍ വേണ്ടിയാണ് മുസ്‌ലിം ലീഗ് സമരം’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വലിയ വിമർശനമാണ് സർക്കാർ നടപടിയ്‌ക്കെതിരെ മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങളും, പ്രതിഷേധങ്ങളും കൂടുതൽ ശക്തമാക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button