തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ ചന്ദ്രൻ. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും അനുപമ അറിയിച്ചു. വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ കിട്ടിയാലും സമരം തുടരുമെന്ന് വ്യക്തമാക്കി അനുപമ രംഗത്ത് വന്നത്.
ഡിഎന്‍എ പരിശോധനയില്‍ വീഡിയോ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉറപ്പുനല്‍കിയെങ്കിലും അത് നടപ്പായില്ലെന്ന കുറ്റപ്പെടുത്തലുമായി അനുപമ രംഗത്ത് വന്നിരുന്നു. സാധാരണഗതിയില്‍ നടക്കുന്ന നടപടിയെന്നോണം ഫോട്ടോ മാത്രം എടുത്തു. സിസിടിവിയില്‍ തനിക്ക് വിശ്വാസ്യതയില്ലെന്നും അനുപമ പറഞ്ഞു. ‘കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും’ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ശിശുക്ഷേമ സമിതിക്കെതിരെ അനുപമ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായി ഒന്നും സമിതി ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments