MalappuramLatest NewsKeralaNattuvarthaNews

അ​ന്യ ​സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് മൊ​ബൈ​ൽഫോ​ൺ ത​ട്ടി​യെ​ടുത്തു:പ്രതി അറസ്റ്റിൽ

തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി അ​ബ്​​ദു​ൽ മു​നീ​റാ​ണ്​ (35) പൊലീസ് പിടിയിലായത്

അ​രീ​ക്കോ​ട്: അ​ന്യ ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് 15,000 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി അ​ബ്​​ദു​ൽ മു​നീ​റാ​ണ്​ (35) പൊലീസ് പിടിയിലായത്. അ​രീ​ക്കോ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 27നാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജോ​ലി ന​ൽ​കാ​മെ​ന്നു ​പ​റ​ഞ്ഞ് പ്ര​തി കീ​ഴ്ശ്ശേ​രി​യി​ൽ​ നി​ന്ന് അ​രീ​ക്കോ​ട്ടേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ലി​രു​ന്ന് പ്ര​തി തൊ​ഴി​ലാ​ളി​യോ​ട് ഹോ​ട്ട​ലി​ൽ പോ​യി പൊ​റോ​ട്ട വാ​ങ്ങി​ച്ചു​ വ​രാ​ൻ പ​റ​ഞ്ഞു. തൊഴിലാളി ഹോട്ടലിലേക്ക് പോയ സ​മ​യം പ്ര​തി തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി മുങ്ങുകയായിരുന്നു.

Read Also : കു​പ്ര​സി​ദ്ധഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​നുള്ള ശ്ര​മത്തി​നി​ടെ പൊലീസിനെ ആക്രമിച്ച സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്​​ദു​ൽ ഖാ​സിം ഖാനാണ് കബളിപ്പിക്കപ്പെട്ടത്. ഇയാളുടെ പ​രാ​തി​യി​ൽ അ​രീ​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സൈ​ബ​ർ​സെ​ല്ലിന്റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തു​ക​യും അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ലൈ​ജു​മോന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button